Latest NewsKeralaFootballNewsSports

മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസവാര്‍ത്ത

കൊച്ചി : ഐഎസ്എല്ലില്‍ നിര്‍ണായക എവേ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത എതിരാളികളായ ഡല്‍ഹി ഡൈനാമോസിന്റെ ഉറുഗ്വെന്‍ മിഡ്ഫീല്‍ഡര്‍ മതിയാസ് മിറാബ്‌ജേയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിക്കാനാകില്ല. താരത്തിന് നാല് മത്സരത്തില്‍ വിലക്ക് ലഭിച്ചതാണ് കാരണം.

മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ സെഹ്നാജ് സിങ്ങുമായി കയ്യാങ്കളി നടത്തിയതിനാണ് മതിയാസ് മിറാബ്‌ജേയെ നാലു മത്സരത്തില്‍ വിലക്കിയത്. ഇതോടെ ദുര്‍ബലരായ ഡല്‍ഹിക്ക് കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം മുംബൈയുടെ സെഹ്നാജിന് രണ്ടു മത്സര വിലക്കും ലഭിച്ചു.

ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായി ജോസുവും ഹെങ്ബര്‍ട്ടും

ഈ മാസം പത്തിനാണ് ബ്ലാസ്‌റ്റേഴ്‌സുമായുള്ള ഡല്‍ഹിയുടെ മത്സരം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇത് അഗ്നിപരീക്ഷയാണ്. ഡല്‍ഹിയെ തോല്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്താനും മഞ്ഞപ്പടയ്ക്ക് സാധിക്കും.

റെനെ മ്യൂളന്‍സ്റ്റീന്റെ പിന്‍വാങ്ങലിന് ശേഷം കോച്ചായെത്തിയ ഡേവിഡ് ജെയിംസിന്റെ ഈ സീസണിലെ രണ്ടാം മത്സരമാണിത്. ഡിജെ കോച്ചായെത്തിയ ആദ്യ മത്സരം പുണെയോട് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കലാശിച്ചിരുന്നു.പരിക്കിന്റെ പിടിയിലായിരുന്ന സി.കെ വിനീതും നാലു മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന നെമഞ്ച പെസിച്ചും ഈ മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button