ഐഎസ്എല്‍ നാലാം സീസണില്‍ മികച്ച ഫോം കാഴ്ച്ച വെയ്ക്കാനാകാതെ ഉഴറുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി മുന്‍ താരങ്ങളായ ഹെങ്ങ്ബര്‍ട്ടും ജോസുവും. ഹെങ്ങ്ബര്‍ട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഇരുവരും ബ്ലാസ്റ്റേഴ്‌സിനുള്ള പിന്തുണ അറിയിച്ചത്.
ബ്ലാസ്റ്റേഴ്‌സിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആരാധകരുടെ സന്ദേശങ്ങള്‍ക്ക് മറുപടിയായാണ് ഹെങ്ങ്ബര്‍ട്ട് പോസ്റ്റു ചെയ്തത്. ഫുട്‌ബോള്‍ നമ്മള്‍ വിചാരിക്കുന്ന പോലെയാവണമെന്നില്ലെന്നും ആരാധകര്‍ ടീമിനൊപ്പം നില്‍ക്കണമെന്നും തന്റെ പിന്തുണ എപ്പോഴും ടീമിനുണ്ടെന്നുമായിരുന്നു ഹെങ്ങ്ബര്‍ട്ടിന്റെ പ്രതികരണം.
ഹെങ്ങ്ബര്‍ട്ടിന്റെ ചിത്രത്തിനു താഴെ കമന്റായാണ് ജോസു ബ്ലാസ്റ്റേഴ്‌സ് ടീമിനുള്ള തന്റെ പിന്തുണ അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സിലെ സീസണ്‍ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മഞ്ഞപ്പടയുടെ ആരവത്തിനു കീഴില്‍ വീണ്ടും കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ജോസു പറഞ്ഞു.
Post Your Comments