വാഷിംഗ്ടൺ: വരാനിരിക്കുന്ന ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ചർച്ചയ്ക്കു തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെരിലൻഡിലെ ക്യാമ്പ് ഡേവിഡിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നല്കുകയായായിരുന്നു ട്രംപ്. “കിമ്മുമായി ഫോണിൽ സംസാരിക്കാൻ താൻ തയാറാണെന്നും ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചർച്ചകളിൽ ശുഭകരമായ പുരഗോതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും” ട്രംപ് പറഞ്ഞു.
Read also ; സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ
“ചർച്ചയിലൂടെ മേഖലയിലെ സംഘർഷം ലഘൂകരിക്കും. അവർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒളിമ്പിംക്സിനെ സംബന്ധിച്ചാണെങ്കിലും ഇത് ഒരു തുടക്കമാണ് വലിയൊരു തുടക്കം. തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ചർച്ച ഉണ്ടാവില്ലായിരുന്നു. ഈ ചർച്ചകളിൽനിന്ന് എന്തുതന്നെ ഫലം പുറത്തുവന്നാലും അത് മനുഷ്യരാശിക്ക് ഗുണകരമായിരിക്കുമെന്നും” ട്രംപ് പറഞ്ഞു.
Read also ; അമേരിക്കയുടെ നടപടി ഫലം കണ്ടു ; ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി
രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിൽ ഔദ്യോഗിക ചർച്ചകളിലേർപ്പെടുന്നത്. ഇതിനെ തുടർന്ന് വാഷിംഗ്ടണും സീയൂളും സംയുക്ത സൈനീക പരിശീലനം നിർത്തിവച്ചിരുന്നു. അടുത്ത മാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിംക്സ് സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും വരുന്ന വെള്ളിയാഴ്ച ചർച്ച നടത്തുന്നതെങ്കിലും ഉഭയകക്ഷി ബന്ധവും ചർച്ചയിൽ വിഷയമാകുമെന്നാണ് വിവരം.
Read also ; അണുബോംബിന്റെ പേരില്‍ യുഎസും ഉത്തരകൊറിയയും തമ്മില്‍ യുദ്ധമുണ്ടാകുമോ : അന്റോണിയോ വാക്വസിന്റെ പ്രവചനം ഇങ്ങനെ
Post Your Comments