Latest NewsIndiaNews

സച്ചിന്റെ മകളെ വിവാഹം കഴിക്കണം; ഇല്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി 32 വയസുകാരന്‍

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്ത യുവാവ് പോലീസിന്റെ പിടിയിൽ. ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയായ ദേബ്കുമാര്‍ മൈഥി (32) ആണ് അറസ്റ്റിലായത്. ഇരുപതോളം തവണ ഇയാൾ സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌ത്‌ സാറയെക്കുറിച്ച്‌ മോശമായി സംസാരിക്കുകയും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

Read Also: സച്ചിന്‍ പുറത്ത് പോകേണ്ട മത്സരമായിരുന്നു അത്; ലോകകപ്പ് സെമിയിൽ സച്ചിനെ കുടുക്കിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ താരം

പവലിയനില്‍ ഇരുന്ന് കളി കാണുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ അവളുമായി പ്രേമത്തിലായി. എനിക്കവളെ വിവാഹം കഴിക്കണം. ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെത്തി ഇരുപത് തവണയെങ്കിലും വിളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തനിക്കവളെ നേരില്‍ കാണാനായിട്ടില്ലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. അതേസമയം ദേബ്കുമാറിന്റെ മാനസികനില മോശമാണെന്നും കഴിഞ്ഞ എട്ടുമാസമായി മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ഇയാളെന്നും ബന്ധുക്കൾ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button