തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജില്‍ റാഗിംഗിന്റെ പേരിൽ മർദ്ദനമെന്നു പരാതി. മൂന്ന് മൂന്നാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഒന്നാം വർഷ വിദ്യാർത്ഥിയായ വിദ്യാർത്ഥിയെ മൂന്നു സീനിയർ വിദ്യാർത്ഥികള്‍ ചേർന്നാണ് മർദ്ദിച്ചത്. കൊല്ലംസ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ ഇവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത്.
ഹോസ്റ്റലിലും പുറത്തും വെച്ച് ഈ മൂന്നുപേർ സ്ഥിരമായി മർദ്ദിക്കുമെന്നാണ് വിദ്യാർത്ഥി പറയുന്നത്. ഉച്ചയോടെ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ വച്ച് മർദ്ദിക്കുന്നത് ചിലർ കണ്ടിരുന്നു. ഇവരാണ് ഒന്നാം വർഷക്കാരനെ സീനിയർ വിദ്യാർത്ഥികളിൽ നിന്നും രക്ഷിക്കുകയും പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയും ചെയ്തത്.
പിന്നീട് രക്ഷിതാക്കൾ എത്തി പ്രിൻസിപ്പലിന് പരാതി നൽകി.മർദ്ദിച്ചതിൽ ഒരു വിദ്യാർത്ഥിയുടെ പേരുമാത്രമാണ് പരാതിയിലുള്ളത്. മറ്റ് രണ്ടുപേരെ കണ്ടാലറിയമെന്നാണ് പരാതിയില്‍ പറയുന്നത്. തുടർന്ന് റാഗിംഗിന് കേസെടുത്തതായി മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
Post Your Comments