Latest NewsNewsInternational

നെപ്പോളിയന്റെയും ഹിറ്റ്ലറുടെയും ഉദയാസ്തമനങ്ങളും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും കൃത്യമായി പ്രവചിച്ച ഫ്രഞ്ച് പ്രവാചകൻ 2018 നെ കുറിച്ച്‌ പറയുന്നത് ഇങ്ങനെ

പുരാതന കാലത്ത് ഫ്രഞ്ച് പ്രവാചകനായ നോസ്ട്രാഡമസ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ചിരുന്ന പല കാര്യങ്ങളും യാഥാര്‍ത്ഥ്യം ആയിരുന്നു. 1566ല്‍ മരിച്ച്‌ പോയ ഇദ്ദേഹത്തിന്റെ മുന്‍ പ്രവചനങ്ങളില്‍ മിക്കവയും സത്യമായി ഭവിച്ചിരുന്നു. നെപ്പോളിയന്റെയും ഹിറ്റ്ലറുടെയും ഉദയാസ്തമനങ്ങളും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും കൃത്യമായി പ്രവചിച്ച്‌ തന്റെ കഴിവ് കാലങ്ങള്‍ക്ക് മുമ്പേ തെളിയിച്ച പ്രവാചകനാണ് നോസ്ട്രാഡാമസ്.

ഈ വര്‍ഷം മൂന്നാംലോക മഹായുദ്ധമുണ്ടാകുമെന്നും ഇറ്റലിയിലെ കൂറ്റന്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടാകുമെന്നും ആളുകളുടെ ശരാശരി ആയുസ് 200 വയസായിത്തീരുമെന്നുമാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രവചനം. 1566ല്‍ മരിച്ച്‌ പോയ ഇദ്ദേഹത്തിന്റെ മുന്‍ പ്രവചനങ്ങള്‍ വെച്ച് നോക്കിയാല്‍ ഇത് ആശങ്കക്ക് വഴി തെളിക്കുന്നതാണ്. തന്റെ പുസ്തകമായ ലെസ് പ്രോഫെറ്റീസ് എന്ന പുസ്തകത്തിലാണ് അദ്ദേഹം ഈ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്.

2018ല്‍ ലോകമഹായുദ്ധമുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ പുസ്തകത്തിലെ ഏറ്റവും ആശങ്കയുണര്‍ത്തുന്ന ഒരു പ്രവചനം. ഈ യുദ്ധം ഫ്രാന്‍സില്‍ നിന്നും ആരംഭിച്ച്‌ യൂറോപ്പിലാകമാനം വ്യാപിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഈ യുദ്ധം വളരെക്കാലം നീണ്ട് നില്‍ക്കുമെന്നും നിരവധി ജീവനുകള്‍ എടുക്കുമെന്നും സമാധാന കരാര്‍ ഉണ്ടാവുമെങ്കിലും അതിന്റെ ഗുണം വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേയുണ്ടാവുകയുള്ളുവെന്നും നോസ്ട്രാഡാമസ് പ്രവചിക്കുന്നു.

ഈ വര്‍ഷം യുഎസിലുടനീളം കടുത്ത പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്നും ഇറ്റലിയിലെ വെസുവിയുസ് അഗ്നിപര്‍വതത്തിലെ സ്ഫോടനങ്ങള്‍ വര്‍ധിക്കുന്നുമെന്നും അത് ഓരോ അഞ്ച് മിനുറ്റ് കൂടുന്തോറും ഭൂമിയെ വിറപ്പിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 2018ല്‍ ഭീമന്‍ ഉല്‍ക്ക ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചിരുന്നു. ഈ ഉല്‍ക്ക ആകാശത്ത് പ്രത്യക്ഷപ്പെടുന്നതോടെ ഇവിടെ കടുത്ത ആക്രമണങ്ങളുണ്ടാകുമെന്നും പ്രവചനമുണ്ട്.

ഇതിന് പുറമെ ന്യൂക്ലിയര്‍ തീവ്രവാദവും പ്രകൃതി ദുരന്തങ്ങളും ഈ വര്‍ഷം ഭൂമിയെ വേട്ടയാടിയേക്കുമെന്നും പ്രവചനത്തില്‍ ഉണ്ട്. വൈദ്യശാസ്ത്രരംഗത്തുണ്ടാകുന്ന പുരോഗതിയെ തുടര്‍ന്ന് 2018ല്‍ മനുഷ്യരുടെ ആയുസ് 200 വയസാകുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത് അല്‍പം അതിശയോക്തി കലര്‍ന്ന പ്രവചനമായിത്തന്നെ നിലകൊള്ളുന്നു.

shortlink

Related Articles

Post Your Comments


Back to top button