Latest NewsIndiaNews

മെയ് ആദ്യവാരത്തോടെ രാജ്യത്ത് ഉണ്ടായേക്കാവുന്ന കോവിഡ് കേസുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: മെയ് ആദ്യവാരത്തോടെ രാജ്യത്ത് 1.5 ലക്ഷം കോവിഡ് കേസുകളുണ്ടായേക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്. ഡൽഹിയിലും മുംബൈയിലുമാകും കൂടുതൽ പ്രശ്നങ്ങളുണ്ടാവുകയെന്നും ഐഐഎം പറയുന്നു. റോത്തക്കിലെ ഐഐഎം ആണ് കണക്കുകളെ അടിസ്ഥാനമാക്കി പ്രവചനവുമായി രംഗത്തെത്തിയത്.

നിസാമുദ്ദീനിൽ നടന്ന് തബ് ലീഗ് ജമാഅത്ത് സമ്മേളനം രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്. രാജ്യത്തെ കോവിഡ് -19 കേസുകളുടെ എണ്ണം ഏപ്രിൽ 15 ആകുമ്പോഴേക്കും 13,000 ആയി ഉയരും. മെയ് ആദ്യവാരമാകുമ്പോഴക്കും ഇത് 1,50,000 ആയും വർധിക്കുമെന്നാണ് ഞങ്ങൾ പ്രവചിക്കുന്നത്.’ റോത്തക്ക് ഐഐഎമ്മിലെ റിസർച്ച് സംഘം പറയുന്നു. ‘ഇത്തരത്തിൽ പെട്ടെന്നുള്ള വർധനവിന് പ്രധാന കാരണം നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാത്ത് സമ്മേളനമാണ്. ഭാവിയിലും ഇത്തരത്തിലുള്ള ഏതൊരു സംഭവവും രാജ്യത്തിന് ഗുരുതരമായ ഭീഷണിക്ക് കാരണമായേക്കും’ ഐഐഎം റിപ്പോർട്ട് പറയുന്നു.

ALSO READ: ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രി​ലും ​കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ ​തു​ട​ര്‍​ന്ന്​ ‘നി​ശ്ശ​ബ്​​ദ വ്യാ​പ​നം’ ത​ടു​ക്കാ​നും പ്ര​തി​രോ​ധ നീ​ക്ക​ങ്ങ​ള്‍

പഠനം പറയുന്നത് പ്രകാരം ഏപ്രിൽ മൂന്നിന് 2443 കേസുകളാണ് രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ ഈ ദിവസമായപ്പോഴേക്കും 2547 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഐഐഎം പ്രവചനപ്രകാരം ഏപ്രിൽ 15 ന് 13,092 കേസുകളും ഏപ്രിൽ 21 ആകുമ്പോഴേക്കും 30,163 കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടും. മെയ് 2 ആകുമ്പോഴേക്കാണ് 159,731 കേസുകൾ റിപ്പോർട്ട് ചെയ്യുക. ഐഐഎമ്മിലെ പ്രൊഫസർ ധീരജ് ശർമയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിൽ പ്രൊഫസർമാരായ ഡോ. അമോൽ സിങ്, ഡോ. അഭയ് പന്ത് തുടങ്ങിയവരായിരുന്നു അംഗങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button