Latest NewsKeralaNews

‘സ്‌കൂളുകളും കോളേജുകളും 30% പൂട്ടിത്തുടങ്ങും’: കേരളത്തിന്റെ ഭാവിയെപ്പറ്റി ​10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിൽ നടന്ന ബോട്ട് ദുരന്തവും യുവ ഡോക്ടറുടെ മരണവും മുൻകൂട്ടി പ്രവചിച്ച ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ, കേരളത്തിൽ വരും കാലങ്ങളിൽ നടന്നേക്കാവുന്ന പത്ത് സംഭവങ്ങൾ പ്രവചിക്കുകയാണ് അദ്ദേഹം. 2030 ആകു​മ്പോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് മുരളിയുടെ കുറിപ്പിൽ പറയുന്നത്. ഫ്ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് താൻ പ്രവചിച്ചു വെച്ചതിൽ ഇനി ബാക്കിയുള്ളതെന്ന് പറഞ്ഞ അദ്ദേഹം, കൂടുതൽ കാര്യങ്ങൾ കൂടി പ്രവചിക്കുകയാണ്.

മുരളി തുമ്മാരുകുടിയുടെ പത്ത് പ്രവചനങ്ങൾ താഴെ;

1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും
2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയിൽ # 1 ആകും
3. അറേഞ്ച്ഡ് മാരേജ്‌ എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും
4. പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും
5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകും
6. പെരുമ്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും
7. കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും
8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും
9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും
10. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button