ക്വാലാലംപൂര്‍: എംഎച്ച് 370 മലേഷ്യന്‍ വിമാനം കണ്ടെത്തുന്നതിനുവേണ്ടി പുതിയ തിരച്ചില്‍ സംഘത്തെ നിയമിച്ചു. നാല് വര്‍ഷം മുന്‍പ് കടലില്‍ ദുരൂഹമായി കാണാതായ വിമാനമാണ് എംഎച്ച് 370 മലേഷ്യന്‍ വിമാനം. ഈ ആഴ്ചയാണ് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി തിരച്ചില്‍ ആരംഭിച്ചത്. 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്.
വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നു. പക്ഷെ വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറന്നിരിക്കാമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
Post Your Comments