വിടി ബല്‍റാമിന് മറുപടിയുമായി മുരളി ഗോപി. എ കെജിയെ വിമർശിച്ച വിഷയത്തിലാണ് മുരളീഗോപിയുടെ പ്രതികരണം. അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ച് രണ്ട് കുറിപ്പുകളാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. മരിച്ചുപോയ മഹാന്മാര് വരെ ഒളിവില്‍ പോകേണ്ട അവസ്ഥയാണിതെന്നും മുരളി ഗോപി അഭിപ്രായപ്പെട്ടു.
സദാചാര പോലീസുകാര്‍ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാര്‍ജ് നടത്തുന്നു. അറസ്റ്റുകള്‍ രേഖപ്പെടുത്തുന്നു. നല്ല ഓര്‍മകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാര് വരെ ഒളിവില്‍ പോകേണ്ട അവസ്ഥ! എന്നാണ് മുരളി ഗോപി കുറിച്ചത്. മറ്റൊരു പോസ്റ്റില്‍ എകെജിയെ വിമര്‍ശിച്ചാല്‍ ഗാന്ധിജിയെ വിമര്‍ശിക്കുന്നതും കേള്‍ക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
സദാചാര പോലീസുകാർ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാർജ് നടത്തുന്നു. അറസ്റ്റുകൾ രേഖപ്പെടുത്തുന്നു. നല്ല ഓർമകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാർ വരെ ഒളിവിൽ പോകേണ്ട അവസ്ഥ!
Nothing is more wrong than judging men of history with the morality tools of today. If a Congressman points a finger at AKG for “moral transgressions”, he must, by default, remain silent when judgements on the same lines are passed on Mahatma Gandhi.
Post Your Comments