അബുദാബി•വിവാഹിതരാകാതെ ബന്ധപ്പെടുകയും അടുത്തിടപഴകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത യുവാവിനും യുവതിയ്ക്കും ഒരു വര്‍ഷം ജയില്‍ ശിക്ഷ. ജയില്‍ ശിക്ഷ ഒഴിവാക്കുകയും പിഴമാത്രം ഈടാക്കാന്‍ വിധിക്കുകയും ചെയ്ത അപ്പീല്‍ കോടതി വിധി തള്ളിക്കൊണ്ടാണ് അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതിയുടെ വിധി.
അവിഹിതബന്ധം പുലര്‍ത്തുകയും ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത കേസില്‍ അറബ് യുവവിനും സ്ത്രീയ്ക്കും കീഴ്ക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
You may also like: കണ്ണടച്ച് തുറക്കുമ്പോഴേക്കും കോടീശ്വരന്‍: വിശ്വസിക്കാനാവാതെ ദുബായ് മലയാളി കുടുംബം
അവിവാഹിതരായ ഇവര്‍ സ്വകാര്യ സ്ഥലത്ത് ഇരുവരെയും ഒന്നിച്ച് കഴിഞ്ഞതായി അന്വേഷണത്തില്‍ വ്യക്തമായതായും ഇത് ശരിയാ നിയമത്തിന് വിരുദ്ധമാണെന്നും കോടതി രേഖകള്‍ പറയുന്നു.
പിന്നീട് പ്രതിയായ പുരുഷന്‍, തങ്ങള്‍ ഇരുവരും ഉള്‍പ്പെട്ട ഒരു ഫോട്ടോ സുഹൃത്തുക്കളുമായി വാട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രമിലും പങ്കുവച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
“പാപത്തെ മനോഹരമാക്കുന്നു” എന്ന കുറ്റമാണ് പ്രോസിക്യൂട്ടര്‍മാര്‍ അവിവാഹിത ദാമ്പതികള്‍ക്കെതിരെ ചുമത്തിയ കുറ്റം. വിവര സാങ്കേതിക വിദ്യ നിയമങ്ങള്‍ ലംഘിച്ചതിന് യുവാവിനെതിരെ വേറെയും കേസുണ്ട്.
നേരത്തെ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇരുവരെയും ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. യുവാവിന് 250,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരെ ഇവര്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയും ജയില്‍ ശിക്ഷാ കാലാവധി ഒരു മാസമായി ഇളവ് ചെയ്ത് നല്‍കുകയും ചെയ്തു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും അപ്പീല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതികള്‍ അപ്പീല്‍ കോടതി വിധിയ്ക്കെതിരെ വീണ്ടും അപ്പീല്‍ നല്‍കുകയും തുടര്‍ന്ന്‍ അപ്പീല്‍ കോടതി ജയില്‍ ശിക്ഷ ഒഴിവാക്കി ഇരുവര്‍ക്കും 10,000 ദിര്‍ഹം വീതം പിഴ വിധിക്കുകയുമായിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
Post Your Comments