Latest NewsGulf

ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

മനാമ : ബഹ്‌റൈനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തളർന്നുവീണ് ബോധം നഷ്‌ടപ്പെട്ട് ചികിൽസയിലായിരുന്ന കാസർകോട് തിരുത്തി സ്വദേശി ഹാരിസ് മുഹമ്മദ് (32) ആണ് മരിച്ചത്. ആറു മാസം മുൻപ് ആയിരുന്നു സംഭവം. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്ന ഹാരിസ് റോഡരികിൽ തളർന്നു വീണു. ഉടൻ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പ്രവേശിപിച്ചെങ്കിലും  കഴിഞ്ഞ ആറു മാസമായി ശരീരം തളർന്ന് ബോധമില്ലാത്ത അവസ്‌ഥയിലായിരുന്ന ഹാരിസിന് ഒടുവില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്നു.

മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി കെഎംസിസി വൃത്തങ്ങൾ അറിയിച്ചു. പിതാവ് അബ്‌ദുൾ ഖാദർ, മാതാവ് സാറ, ഭാര്യ റംസീന, നാലുമാസം പ്രായമുള്ള മകൻ.

Read also ; ആറുവയസുകാരന്‍റെ ദുരൂഹ മരണം : അമ്പരപ്പിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button