അബുദാബി ; വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. ശനിയാഴ്ച വൈകുന്നേരം അബൂദബി സിറ്റി സെന്ററിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള അൽ റഫിലായിരുന്നു തീപിടിത്തം. അപകട സമയത്തു തൊഴിലാളികൾ ജോലി സ്ഥലത്തായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആർക്കെങ്കിലും അപകടം പറ്റിയതായി ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് അറിയിച്ചു. ധാബി കോൺട്രാക്ടിംഗ് കമ്പനിയുടെ ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 1000 തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
Read also ;മക്കയില്‍ തീപിടിത്തം
“ഏകദേശം വൈകിട്ട് നാല് മണിയോടെയാണ് താത്കാലിക ബ്ലോക്കിലെ ആദ്യനിലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതെന്നു സംഭവം സമയം മറ്റൊരു ബ്ലോക്കിലുണ്ടായിരുന്ന ഇന്ത്യൻ തൊഴിലാളി പറയുന്നു. തീ പിടിക്കുമ്പോൾ അപായ സൂചന നൽകുന്ന മണി മുഴങ്ങിയിരുന്നില്ല. റൂമിൽ ഒപ്പം ഉള്ളവരുമായി ചേർന്ന് തീപിടിച്ച റൂമുകളിൽ താമസിച്ചിരുന്ന സഹപ്രവർത്തകരുടെ സാധനങ്ങൾ പുറത്തെത്തിക്കാൻ ശ്രമിച്ചു. എന്നാൽ പുതപ്പ്, വസ്ത്രങ്ങൾ, ഷൂസുകൾ, മറ്റ് വസ്തുക്കൾ എന്നിവയെല്ലാം കത്തി നശിച്ചെന്നും” തൊഴിലാളി പറഞ്ഞു.
Read also ; മുംബൈയില്‍ വൻ തീപ്പിടിത്തം
“പോർട കാബിനുകളിൽ നിർമിച്ച നിരവധി ബ്ലോക്കുകളുകാണു ഇവിടുള്ളത്. 30 മുറികളാണ് ഓരോ ബ്ലോക്കിനും ഉണ്ടായിരുന്നത്. ഓരോ മുറിയിലും എട്ടു പേരാണ് താമസിക്കുന്നതെന്ന് മറ്റൊരു തൊഴിലാളി പറയുന്നു. യാതൊരു സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെയാണ് റൂമുകൾ നിർമിച്ചിരിക്കുന്നത്. ഞങ്ങൾ രാത്രിയിൽ ഉറങ്ങുന്ന സമയത്താണ് തീപിടിത്തമുണ്ടായതെങ്കിൽ ഞാന്‍ ഉള്‍പ്പടെ നിരവധിപേര് മരിച്ചേനെ” എന്നും തൊഴിലാളി പറഞ്ഞു.
Read also ; ഇവയാണ് അബുദാബിയിൽ കുറഞ്ഞ ചിലവിൽ ജീവിക്കാൻ കഴിയുന്ന സ്ഥലങ്ങൾ
തീപിടിത്തത്തെ തുടർന്ന് 200 തൊഴിലാളികളെ രണ്ടു ക്യാമ്പുകളാക്കി മാറ്റി. അവിടെ കിടക്ക ഭക്ഷണം,പണം ഉൾപ്പടെ എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ആർക്കും പരിക്ക് പറ്റിയില്ലെന്നും വൻ ദുരന്തമാണ് ഒഴിവായതെന്നും കമ്പനി വക്താവ് പറഞ്ഞു. കൂടാതെ തൊഴിലാളികളിൽ ഒരാള്‍ തീപിടിത്ത വാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ. ഫേസ്ബുക്കിലെ ഫ്രീസൈക്കിൾ എന്ന ഓൺലൈൻ കൂട്ടായ്മ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തി.
Post Your Comments