ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് ചോര്‍ത്തിക്കിട്ടി എന്ന് റിപ്പോർട്ട് ചെയ്ത ട്രിബ്യൂണ്‍ പത്രത്തിനും ലേഖികയ്ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് സംഭവം ക്രിമിനൽ സ്വഭാവമുള്ളതിനാലാണെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കുന്നത്.
യുഐഡിഎഐ ആയി ആള്‍മാറാട്ടം നടത്തിയതിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി കേസ് നല്കിയപ്പോള് ലേഖികയുടെയും പത്രത്തിന്റെയും പേരുകള്‍ പരാമര്‍ശിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയ എല്ലാവരും കുറ്റവാളികള്‍ ആണെന്ന് അര്‍ഥമില്ലെന്നും യുഐഡിഎഐ അറിയിച്ചു. ആധാറിനു വേണ്ടി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമെന്ന യുഐഡിഎഐയുടെ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി, 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വാട്സ് ആപ്പിലൂടെ ചോര്‍ത്തി നല്‍കാമെന്ന വിവരമാണ് ദി ട്രിബ്യൂണ്‍ പത്രം പുറത്തുവിട്ടത്.
Post Your Comments