ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വാർത്ത നൽകിയ പത്രത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരേ കേസ്. യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കേസെടുത്തത് ദി ട്രിബ്യൂണ്‍ പത്രത്തിനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രചന ഖൈരയ്ക്കുമെതിരേയാണ്. വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി രചന ഖൈര വെളിപ്പെടുത്തിയ പേരുകാര്ക്കെതിരേയും കേസെടുത്തിട്ടുള്ളതായി ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 419, 420, 471 വകുപ്പുകള്‍, ഐടി ആക്ടിലെ 66-ാം വകുപ്പ്, ആധാര്‍ ആക്ടിലെ 36/37 വകുപ്പുകള്‍ എന്നിവ ചുമത്തിയിട്ടുണ്ടെന്നും അലോക് കുമാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദി ട്രിബ്യൂണിന്റെയും യുഐഡിഎഐയുടെയും പ്രതികരണങ്ങള്‍ അറിവായിട്ടില്ല.
read more: ആധാർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മരവിപ്പിച്ചു
500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വാട്സ് ആപ്പിലൂടെ ചോര്‍ത്തി നല്‍കാമെന്ന വിവരമാണ് ദി ട്രിബ്യൂണ്‍ പത്രം പുറത്തുവിട്ടത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അജ്ഞാത വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് . കഴിഞ്ഞ ആറു മാസത്തോളമായി ഈ റാക്കറ്റ് വാട്സ് ആപ് വഴി വിവരങ്ങള്‍ കൈമാറിയിരുന്നു എന്നാണു വിവരം. ഇതുവരെ ശേഖരിച്ച 100 കോടിയോളം വരുന്ന ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ലഭ്യമാകുന്നുവെന്നതായിരുന്നു അവസ്ഥ.
Post Your Comments