KeralaLatest NewsNews

കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂസെപാക്യം

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ വിട്ടു വീഴ്ചയില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് സൂസെപാക്യം.കുരിശ് തകര്‍ത്തതിനു പിന്നില്‍ സാമൂഹ്യവിരുദ്ധരും കൂട്ടുനിന്നത് ഉത്തരവാദിത്വപ്പെട്ടവരുമാണ്. പ്രാര്‍ത്ഥന നടത്താന്‍ അനുമതി വേണമെന്ന ആവശ്യമുന്നയിച്ച്‌ നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം സംഘടിപ്പിക്കും.

ബോണക്കാട് വനഭൂമിയിൽ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉറച്ച നിലപാടുമായി രൂപതാ നേതൃത്വം രംഗത്തെത്തിയത്. പ്രശ്നങ്ങള്‍ സമാധനപരമായി പരിഹരിക്കാനാണ് സഭാ നേതൃത്വം ആഗ്രഹിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു. ബോണക്കാട് മലയിലെ കോണ്‍ക്രീറ്റ് കുരിശ് 2017 ഓഗസ്റ്റില്‍ തകര്‍ക്കപ്പെട്ടിരുന്നു.

കുരിശ് പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് വിശ്വാസികള്‍ കുരിശിന്റെ വഴിയെ എന്ന പേരില്‍ മാര്‍ച്ച്‌ നടത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 1000 ത്തിലധികം വിശ്വാസികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വനമേഖലയില്‍ കടക്കുന്നതിനും കുരിശ് സ്ഥാപിക്കുന്നതിനും ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പൊലീസ് മാര്‍ച്ച്‌ തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.

shortlink

Related Articles

Post Your Comments


Back to top button