KeralaLatest NewsNews

ബോണക്കാട് കുരിശുമല ; ഉപവാസ സമരത്തിനു നേതൃത്വവുമായി നെയ്യാറ്റിന്‍കര രൂപത

നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമലയില്‍ അള്‍ത്താരയും രണ്ട് കുരിശുകളും തല്ലി തകര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി നെയ്യാറ്റിന്‍കര രൂപത. വൈദികരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസമാരംഭിക്കും. ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് സൂസേപാക്യം രാവിലെ 11 മണിക്ക് ഉപവാസം ഉദ്ഘാടനം ചെയ്യും.

കുരിശു തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന കേരളാ മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് നെയ്യാറ്റിന്‍കര രൂപതയുടെ ആരോപണം.
വനമേഖലയില്‍ സ്ഥാപിച്ചിരുന്ന രണ്ട് കുരിശുകള്‍ വനം വകുപ്പ് നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. കുരിശുമലയിലെ കുരിശും അള്‍ത്താരയും തകര്‍ത്തത് വനം വകുപ്പാണെന്നാണ് രൂപത പറയുന്നത്. എന്നാല്‍ ഇതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഉദ്യോഗസ്ഥതലത്തിലും രുപത പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇപ്പോഴും പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല. സഭയുടെ പ്രതിഷേധം വീണ്ടും ശക്തമായതോടെ വനംമന്ത്രി കെ രാജുവുമായി രൂപത പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button