തിരുവനന്തപുരം: ബോണക്കാട് വിഷയത്തില്‍ സര്‍ക്കാറിെന്റ സമീപനത്തെ കുറ്റപ്പെടുത്തി ലത്തീന്‍സഭയുടെ ഇടയലേഖനം. ബോണക്കാട് സ്ഥാപിച്ചിരുന്ന കുരിശ് ചില സാമൂഹിക വിരുദ്ധര്‍ തകര്‍ത്തപ്പോള്‍ അവര്‍ക്കൊപ്പം നിലകൊള്ളുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
പോലീസ് നര നായാട്ടാണ് വിശ്വാസികൾക്ക് മേലെ നടത്തിയതെന്നും ഇടയലേഖനത്തിൽ പറഞ്ഞു.വനംമന്ത്രിയുമായും പൊലീസ് അധികാരികളുമായി ആവശ്യമായ ആശയവിനിമയം നടത്തിയതിന് ശേഷമാണ് ബോണക്കാട് മലയിലേക്ക് പോയത്. എന്നാൽ അകാരണമായി സ്ത്രീകളെ ഉള്‍പ്പടെ മര്‍ദിക്കുന്ന സമീപനമാണ് പൊലീസില്‍ നിന്നും ഉണ്ടായതെന്നും പോലീസ് ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments