കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന്‍എന്ന് വിളിച്ച് അപമാനിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് കീഴെ കുറിച്ച കമന്റിലാണ് എംഎല്‍എ തരംതാണ പ്രസ്താവന നടത്തിയത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ രാഷ്ട്രീയഭേതമന്യേ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിട്ടുണ്ട്. ഒളിവുകാലത്ത് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന എകെജി കൂടെ ബാലപീഡനം നടത്തിയിട്ടുണ്ടെന്നാണ് കമന്റിലൂടെ എംഎല്‍എ ആരോപിച്ചത്. വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുവരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു.
ഈ വാക്കുകള്‍ മുത്തുച്ചിപ്പിയിലോ സോളാര്‍ റിപ്പോര്‍ട്ടിലോ അല്ല, പത്ത് നാല്‍പ്പത് വയസുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവ് ജീവിത കാലത്ത് അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ട് വയസുകാരി ബാലികയെക്കുറിച്ച് പറഞ്ഞതാണ്. എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ‘ എന്ന് തുടങ്ങുന്ന കമന്റായിരുന്നു ബല്‍റാമിന്റേത്. പിന്നാലെ തന്റെ വാദം സമര്‍ത്ഥിക്കാന്‍ എകെജിയുടെ ആത്മകഥയില്‍ നിന്നുള്ള വരികള്‍ വളച്ചെടിക്കാനും ബല്‍റാമിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. ബല്‍റാമിനെതിരെ ശക്തമായ സ്വരമാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ഉയരുന്നുണ്ട്.
പ്രധാനമന്ത്രിയെ നീച് എന്ന് അഭിസംബോധന ചെയ്ത മണിശങ്കര്‍ അയ്യര്‍ ശിക്ഷിക്കപ്പെട്ടെങ്കില്‍, വിടി ബല്‍റാമിനെയും ചുട്ട ശിക്ഷയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂലികള്‍ പോലും രംഗത്ത് എത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആത്മകഥയിലെ വരികള്‍ ഇങ്ങനെയാണ്. അവളെ കാണണമെന്ന് ഞാന്‍ തീരുമാനിച്ചു. സഖാവ് കൃഷണപിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു. എന്നാല്‍ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല. ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഞാന്‍ കോയമ്പത്തൂരില്‍ ജയിലില്‍ കിടക്കുമ്പോള്‍ അവള്‍ എന്നെ വന്ന് കണ്ടു. നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി. ഞാന്‍ ജയിലില്‍ നിന്ന് പുറത്തുവന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങള്‍ അവിടവച്ച് അപ്പോള്‍ത്തന്നെ തീരുമാനിച്ചു.
Post Your Comments