ഇന്നത്തെ തലമുറയ്ക്ക് കൃത്യമായി ഉറങ്ങുന്നതിന് പകരം ഉറങ്ങാനെ സമയം കിട്ടാറില്ല എന്നതാണ് സത്യം.
യുവതലമുറ രാത്രി ഉറങ്ങാന്‍ പോലും സമയം കണ്ടെത്തുന്നില്ല. കണ്ണുകളുടെ സംരക്ഷണത്തിന് ഉറക്കം അനിവാര്യമാണ്. പക്ഷെ മൊബൈല്‍ ഫോണിലും,ലാപ്ടോാപ്പിലും സിനിമ കണ്ടും ചാറ്റിങ്ങുമൊക്കെയായി അവര്‍ തിരക്കിലാണ്. എന്നാല്‍ ഇങ്ങനെ രാത്രി ഉറങ്ങാതിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നത്തിന് തന്നെ കാരണമാകും എന്ന് എല്ലാവര്‍ക്കും അറിയാം എന്നാല്‍ എല്ലാവരും അത് ഗൗനിക്കുന്നില്ലെന്നു മാത്രം.
Read Also: രാത്രി ഉറങ്ങാതെ ഫോണും നോക്കിയിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
എല്ലാ തിരക്കുകളും മാറ്റി വെച്ച് കൃത്യസമയത്ത് ഉറങ്ങുന്നവര്‍ വളരെ വിരളമാണ്. എന്നാല്‍ രാത്രി ഉറങ്ങുന്നരുടെ ആരോഗ്യം മറ്റുള്ളവരെക്കാള്‍ മികച്ചതായിരിക്കും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നത് പോലെ കൃത്യ സമയത്ത് ഉറങ്ങുന്നത് ആരോഗ്യം കൂട്ടും.
മതിയായ ഉറക്കം ലഭിക്കുന്നുണ്ടെങ്കില്‍പ്പോലും ദിവസവും സമയം തെറ്റിയുള്ള ഉറക്കം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരക്കാര്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലായിരിക്കും. കാലങ്ങളോളം സമയംതെറ്റി ഉറങ്ങുന്ന രീതി പിന്തുടരുന്നവര്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Post Your Comments