YouthWomenLife Style

നെയില്‍ പോളിഷ് കളയണോ, അതും റിമൂവര്‍ ഉപയോഗിക്കാതെ

നെയില്‍ പോളിഷ് കളയാന്‍ എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് റിമൂവര്‍. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണാണോ ദോഷമാണോ ചെയ്യുന്നതെന്ന് ആരെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? റിമൂവര്‍ നമ്മുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. നിരവധി ആരോഗ്യ പ്രശ്ങ്ങള്‍ ഈ റിമൂവര്‍ വരുത്തി വെക്കുന്നുണ്ട്. തലവേദന, കണ്ണിന് അസ്വസ്ഥത, മനംപിരട്ടല്‍, ശ്വസനപ്രശ്നങ്ങള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ റിമൂവറില്ലാതെ നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ എളുപ്പം കഴിയും.

Read Also: വിരലുകള്‍ക്ക് സൗന്ദര്യം നല്‍കാന്‍ മാത്രല്ല ഇനി നെയില്‍ പോളിഷ്

ചൂടുവെള്ളം നിറച്ച് ഇതില്‍ അല്‍പനേരം വിരലുകള്‍ മുക്കി വയ്ക്കുക. വിരലുകള്‍ മുക്കി വയ്ക്കാന്‍ പാകത്തിന് ചൂടുമതി. അല്‍പം കഴിഞ്ഞ് വിരലുകള്‍ പുറത്തെടുത്ത് നഖങ്ങള്‍ ഒരു ഉണങ്ങിയ തുണി കൊണ്ട് അമര്‍ത്തി തുടയ്ക്കുക. നെയില്‍ പോളിഷ് പോകും. നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തില്‍ ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവാകും. ഇത് ഇട്ട ഉടനെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയാം.

ഡിയോഡറന്റ്, ബോഡി സ്പ്രേ, ഹെയര്‍ സ്പ്രേ എന്നിവയെല്ലാം നെയില്‍ പോളിഷ് നീക്കാന്‍ ഉപയോഗിക്കാം. പഞ്ഞി ഇവയില്‍ മുക്കി നഖങ്ങള്‍ നല്ലപോലെ തുടച്ചാല്‍ മതി. ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ച ശേഷം നഖം മൃദുവാകാന്‍ ഏതെങ്കിലും മോയിസ്ചറൈസറോ ക്രീമോ കൊണ്ട് മസാജ് ചെയ്താല്‍ മതിയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button