നെയില്‍ പോളിഷുകള്‍ ഇനി വിരലുകളുടെ സൗന്ദര്യം കൂട്ടാന്‍ മാത്രമല്ല, വിശപ്പ് മാറ്റാനും കൂടിയാണ്. കഴിക്കാന്‍ സാധിക്കുന്ന നെയില്‍ പോളിഷുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുകയാണ് കെ.എഫ്.സി.
വിപണിയിലെത്തിക്കുന്നതിന് മുന്‍ ഈ പുതിയ ചുവടുവെയ്പിനെക്കുറിച്ച് ഉപഭോക്താക്കളോട് സോഷ്യല്‍ മീഡിയകളിലൂടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് കെ.എഫ്.സി. ഈ വര്‍ഷം അവസാനത്തോടെ നെയില്‍ പോളിഷ് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നഖത്തില്‍ പുരട്ടി ഭംഗി ആസ്വദിച്ചശേഷം പതിയെ കഴിക്കാന്‍ സാധിക്കുന്ന നെയില്‍ പോളിഷുകളാണ് ഇവര്‍ തയ്യാറാക്കുന്നത്.
ഒറിജിനില്‍, ഹോട്ട് ആന്‍ഡ് സ്‌പൈസി എന്നീ രണ്ട് തരത്തിലുള്ള രുചികളിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിക്കന്റെ അതേ സ്വാദോടു കൂടിയാണ് നെയില്‍പോളിഷും തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments