ന്യൂഡല്‍ഹി: വമ്പന്‍ ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായിട്ടാണ് പുതിയ വിപക്ഷേപണം. ഐ.എസ്.ആര്‍.ഒ തയ്യാറാക്കിയിരിക്കുന്നത് ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 എന്ന ഉപഗ്രഹമാണ്. ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.
ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍വത്കരിക്കുന്നതിന് ഉപഗ്രഹത്തില്‍ അധിഷ്ടിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ്-11 സഹായകമാവും. ഇത് ഇന്ത്യയിലെ ടെലികോം രംഗത്തെ ഒരു വിപ്ലവകരമായ മാറ്റത്തിനും വഴിവെക്കും.
read more: സുപ്രധാന സംവിധാനത്തിനായി ഐ.എസ്.ആര്‍.ഒയുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ക്കുന്നു
വിക്ഷേപണം ഫ്രഞ്ച് എരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കുറൂവിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
500 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഈ വമ്പന്‍ ഉപഹ്രത്തിന് നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ഉയര്‍ന്ന മേല്‍ക്കൂരയുള്ള ഒരു മുറിയുടെ അത്രയും വലിപ്പമുവുണ്ട്.
Post Your Comments