ഹൈദരാബാദ്: മുസ്ലിങ്ങള്‍ ചെമ്മീന്‍ ഭക്ഷിക്കുന്നത് അനുവദിനീയമല്ലെന്ന് ഹൈദരബാദിലെ മതപാഠശാലയുടെ ഫത്വ. ജാമിയ നിസാമിയ്യ എന്ന കല്‍പിത സര്‍വകലാശാലയുടെതാണ് ഫത്വ. ജനുവരി ഒന്നിനാണ് ഫത്വ ഇറങ്ങിയിട്ടുള്ളത്. ജാമിയ നിസാമിയ്യയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീന്റേതാണ് ഇത്തരത്തിലുള്ള ഫത്വ.
ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ആണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ ഇത് ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഉപദേശിക്കുന്നു.
Post Your Comments