
കഴുകൻ റാഞ്ചിയ വളർത്തുനായയെ രക്ഷിച്ചത് ഫേസ്ബുക്ക്. അമേരിക്കയിലാണ് സംഭവം. കഴുകൻ റാഞ്ചിയ വളർത്തുനായയെ ഫേസ്ബുക്ക് പോസ്റ്റിന്റെ സഹായത്തോടെ ഒരു ദിവസത്തിനു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ പെൻസിവാനിയയിലെ മോണിക്ക ന്യൂഹാർഡ് എന്ന യുവതിയുടെ വളർത്തുനായയായ ‘സോയ’യെയാണ് കഴുകാൻ റാഞ്ചിയത്. തുടർന്ന് മോണിക്ക ഈ സംഭവം ഫേസ്ബുക്കിൽ കുറിച്ചു.
Read Also: ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടി പുതിയ ഫേസ്ബുക്ക് ഫീച്ചര്‍
അമേരിക്കയിലെ സുഹൃത്തുക്കൾ മോണിക്കയുടെ പോസ്റ്റ് ഷെയർ ചെയ്തു. ഒട്ടനവധി പേർ ഷെയർ ചെയ്ത പോസ്റ്റ് അങ്ങനെ അമേരിക്കൻ മാധ്യമങ്ങളും വാർത്തയാക്കി. കഴുകൻ റാഞ്ചിയ സോയയെ കിലോമീറ്ററുകളുകൾക്കപ്പുറം നിലത്തുവീണ നിലയിൽ മറ്റൊരാൾക്ക് ലഭിച്ചിരുന്നു. ഉടൻ തന്നെ മോണിക്കയുമായി ബന്ധപ്പെട്ട ഇവർ സോയെ കൈമാറുകയും ചെയ്യുകയായിരുന്നു.
Post Your Comments