Latest NewsKeralaNews

വി.​ടി ബ​ല്‍​റാം എം​എ​ല്‍​എ​യു​ടെ ഓഫിസിനുനേരെ ആക്രമണം

പാലക്കാട്: വി.ടി ബല്‍റാം എംഎല്‍എയുടെ ഓഫീസിനു നേരെ ആക്രമണം. എ കെ ജിക്കെതിരെ ഫേസ്ബുക്കിലൂടെ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ആക്രമണം. ആക്രമണം നടന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു. തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫിസിന്‍റെ ബോര്‍ഡ് അടിച്ചുതകര്‍ത്തു.

read more: “സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്ന് നിങ്ങള്‍ വിചാരിക്കണ്ട”; വി ടി ബല്‍റാമിനെതിരെ അരുന്ധതി

പ്രവര്‍ത്തകര്‍ ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗവും നടത്തി. മാത്രമല്ല ബല്‍റാമിന്‍റെ ഓഫിസിനു നേരെ ശനിയാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ മദ്യക്കുപ്പികളെറിയുകയും ചെയ്തിരുന്നു. എകെജിക്കെതിരായ മോശം പരാമര്‍ശം ഫേസ്ബുക്കിലാണ് ബല്‍റാം നടത്തിയത്.

ബല്‍റാം ഫേസ്ബുക്ക് കുറുപ്പില്‍ എകെജി ബാല പീഡകനായിരുന്നെന്നാണ് ആരോപിച്ചത്. പോസ്റ്റ്എകെജി- സുശീലാ ഗോപാലന്‍ ബന്ധത്തെക്കുറിച്ചായിരുന്നു . വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസാണെന്നും 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്‍റെ ആത്മകഥ ഉദ്ധരിച്ച്‌ ബല്‍റാം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button