KeralaLatest NewsNews

“സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്ന് നിങ്ങള്‍ വിചാരിക്കണ്ട”; വി ടി ബല്‍റാമിനെതിരെ അരുന്ധതി

വി ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ ബി അരുന്ധതി. കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന്‍ എന്നുവിളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരുന്ധതി വിമർശനം ഉന്നയിച്ചിരിക്കുന്നത്. വി ടി ബല്‍റാം എംഎല്‍എ മാപ്പുപറയണമെന്ന് അരുന്ധതി ആവശ്യപ്പെട്ടു. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ശുദ്ധ അസംബന്ധം വിളിച്ചുപറഞ്ഞ ബല്‍റാമിനെ ഇത് പൊതുസ്ഥലമാണെന്നും പറയുന്നത് ഒരു എംഎല്‍എയാണെന്ന് ഓര്‍ക്കണമെന്നും അരുന്ധതി ഓര്‍മിപ്പിച്ചു.

read more: എ.കെ.ജി ബാലപീഡനം നടത്തിയെന്ന് വി.ടി ബല്‍റാം; പ്രതിഷേധം ശക്തമായപ്പോൾ വിശദീകരണവുമായി രംഗത്ത്

നിങ്ങള്‍ എകെജിയെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവെന്ന രീതിയില്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടെന്നും അവർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്

ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എയാണ്. പറയുന്നത് പൊതുസ്ഥലത്താണ്.
എകെജിയെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവെന്ന രീതിയില്‍ നിങ്ങള്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവില്‍ സഖാവ് എകെജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വിടി ബല്‍റാം അപമാനിക്കുകയാണ്.

ജനങ്ങള്‍ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങള്‍ വിചാരിക്കണ്ട. എകെജി യുടെ ബാലപീഡനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണം.

പറഞ്ഞിട്ട് പോയാ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button