ബെയ്ജിങ് ; വായു മലിനീകരണം ചൈനയില്‍ 553 കാറുകള്‍ നിരോധിച്ചു. ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന വായു മലിനീകരണം കുറയ്ക്കാനാണു ചൈനീസ് വെഹിക്കിള്‍ ടെക്നോളജി സര്‍വ്വീസ് സെന്റര്‍. കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. ചൈനയില്‍ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാന്‍ സാധിക്കാത്ത ചെറുകമ്പനികള്‍ മുതല്‍ ആഡംബര വാഹന നിര്‍മാതക്കളുടെ ഉൾപ്പടെയുള്ള 553 കാറുകളായിരിക്കും നിരോധിക്കുക. . പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് ചൈനയുടെ ശ്രമം.
Read also ; കാറുകള്‍ മാത്രമല്ല ഈ വാഹനങ്ങളും സൗദി വനിതകള്‍ക്ക് ഇനി ഓടിക്കാം
ഇതാദ്യമാണ് ചൈനയില്‍ മലിനീകരണതോത് വര്‍ധിപ്പിക്കുന്ന പ്രത്യേകമായി തിരഞ്ഞെടുത്ത മോഡലുകള്‍ നിരോധിക്കുന്നത്. ഔഡി, ബെന്‍സ്, ഷെവര്‍ഷെ, ചെറി എന്നിവരാണ് നിരോധത്തില്പ്പെട്ട പ്രമുഖ കമ്പനികൾ.
Post Your Comments