റിയാദ് ; സൗദി വനിതകള്‍ക്ക് കാറുകള്‍ ഓടിക്കാനുള്ള നിരോധനം നീക്കിയതിന് പിന്നാലെ ട്രക്കുകളും, ബൈക്കുകളും ഓടിക്കാനും അവസരം നല്‍കി. ജൂണ്‍ മുതല്‍ ഉത്തരവ് നടപ്പാക്കാന്‍ ഇരിക്കെയാണ് പുതിയ മാറ്റങ്ങള്‍ കൂടി നടപ്പിലാക്കിയത്. സൗദി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് നിബന്ധനകള്‍ പുറത്തിറക്കുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒന്നുതന്നെയായിരിക്കും ഡ്രൈവിങ് നിയമങ്ങള്‍ . സ്ത്രീകളോടിക്കുന്ന വണ്ടികള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റ് നല്‍കില്ല. എന്നാല്‍, റോഡപകടങ്ങള്‍ ഉണ്ടാക്കുകയോ ഗതാഗതനിയമങ്ങള്‍ തെറ്റിക്കുകയോ ചെയ്യുന്ന സ്ത്രീകളെ വനിതകള്‍ നയിക്കുന്ന പ്രത്യേക സെന്ററുകളിലാകും കൈകാര്യം ചെയ്യുക.
സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന ലോകത്തിലെ ഏക രാജ്യമായിരുന്നു സൗദി അറേബ്യ സെപ്റ്റംബറിലാണ് സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം നീക്കിയത്.
Post Your Comments