KeralaLatest NewsNews

ശവസംസ്കാരത്തിനിടെ കടന്നല്‍ക്കുത്തേറ്റ് 15പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: ശവസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതിനിടെ കടന്നല്‍ക്കുത്തേറ്റ് 15പേര്‍ക്ക് പരിക്കേറ്റു. കടന്നലുകള്‍ കൂട്ടത്തോടെ ഇളകിയെത്തിയതോടെ മൃതതേഹം സംസ്കരിക്കുന്നത് ശ്മശാനത്തിലേക്ക് മാറ്റി. മൃതദേഹം സംസ്കരിക്കാനുള്ള ചിത ഒരുക്കുന്നതിനിടെയാണ് സമീപത്തെ പ്ലാവിലെ കടന്നല്‍ക്കൂട് ഇളകിയത്. ഇതോടെ കര്‍മംചെയ്യാനെത്തിയവരും സംസ്കരച്ചടങ്ങുകളില്‍ സംബന്ധിക്കാനെത്തിയവരും ചിതറിയോടി.

ചിതയൊരുക്കിയിരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടന്നലുകളുടെ കുത്തേറ്റത്. ഇതോടെ സംസ്കാരച്ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. ഗുരുതരമായി പരിക്കേറ്റവരെ കുറ്റിപ്പുറത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ കുറ്റിപ്പുറം പുളിക്കപ്പറമ്പില്‍ വേലായുധന്‍ നായരുടെ ശവസംസ്കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ വീട്ടുവളപ്പില്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.

കടന്നലുകള്‍ പാറി നടക്കുന്നതിനാല്‍ വീട്ടുവളപ്പില്‍ സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയായി. പിന്നീട്, പൊന്നാനി ഈശ്വമംഗലം ശ്മശാനത്തിലെത്തിച്ചാണ് മൃതദേഹം സംസ്കരിച്ചത്.ചിതയൊരുക്കാനെത്തിയ കുത്താമ്പുള്ളി സ്വദേശി ഗോപി, പാമ്പാടി സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് സാരമായി കുത്തേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button