ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും നെഞ്ചിലെ അണുബാധയും മൂലമാണ് മുൻ രാഷ്ട്രപതിയുടെ ആരോഗ്യം വഷളായത്. നിലവിൽ പ്രതിഭാ പാട്ടീലിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
മഹാരാഷ്ട്രയിലെ പൂനെയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രതിഭാ പാട്ടീൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിഭാ പാട്ടീലിന്റെ ആരോഗ്യനില മോശമായത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടീൽ. 2007 മുതൽ 2012 വരെ പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു. 1991-1996 കാലത്ത് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004- 2007 കാലത്ത് രാജസ്ഥാൻ ഗവർണറായും പ്രതിഭാ പാട്ടീൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments