ന്യൂഡല്‍ഹി: എസ്.ബി.ഐ മിനിമം ബാലന്‍സ് തുക കുറച്ചേക്കുമെന്ന് സൂചന. മിനിമം ബാലന്‍സ് തുക 1000 രൂപയായി കുറക്കാനാണ് ആലോചന. മിനിമം ബാലന്‍സിന്റെ പേരില്‍ ഉപഭോക്താകളെ പിഴിയുന്ന എസ്.ബി.ഐയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇത് ചർച്ചയായതോടെ കേന്ദ്രസര്‍ക്കാര്‍ തന്നെ മിനിമം ബാലന്‍സ് തുകയില്‍ മാറ്റം വരുത്താന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടതായാണ് സൂചന.
Read Also: മിനിമം ബാലന്‍സ്; എസ്.ബി.ഐക്കെതിരെ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
നിലവില്‍ മെട്രോകളില്‍ 3000 രൂപയും അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപ എസ്.ബി.ഐ പിഴയായി ഇൗടാക്കിയിരുന്നു.
Post Your Comments