Latest NewsAutomobile

ഹെൽമെറ്റ് ധരിക്കുന്നവരും ഇനി സൂക്ഷിക്കണം ; കാരണം ഇതാണ്

ഹെൽമെറ്റ് ധരിക്കുന്നവർക്കും ഇനി മുതൽ പിടിവീഴും. ഐഎസ്‌ഐ മുദ്രയില്ലാത്തതും, ഹാഫ്-ഫെയ്സ്, ഓപ്പണ്‍-ഫെയ്സ് ഹെല്‍മറ്റുകള്‍ പിടിച്ചെടുക്കാൻ കര്‍ണാടക പൊലീസ് രംഗത്ത്. സുരക്ഷിതമല്ലാത്ത ഹെല്‍മെറ്റുകള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നും, രുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ വ്യാപകമായതിനാലുമാണ് കര്‍ശന നടപടികളുമായി കര്‍ണാടക പോലീസ് റോഡിൽ ഇറങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read also ; ഇരുചക്ര വാഹന വിപണിയില്‍ മികച്ച നേട്ടം കൊയ്ത് ഹോണ്ട

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ ധരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് പാലിച്ചില്ല. തുടർന്നാണ് ഇത് പാലിക്കാത്തവരുടെ ഹെല്‍മെറ്റ് പിടിച്ചെടുക്കാനും പിഴ ഈടാക്കാനും തീരുമാനിച്ചത്. ഇത്തരത്തില്‍ നിരവധി ഹെല്‍മെറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചുകഴിഞ്ഞതായി പോലീസ് പറയുന്നു.

Read alsoനിരവധി ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

നിലവിൽ കർണാടകയിൽ മാത്രമുള്ള ഹെൽമെറ്റ് വേട്ട അധികം വൈകാതെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കാനും സാധ്യതയുണ്ട്. അതിനാൽ ഗുണമേന്മ കുറഞ്ഞ ഹെൽമെറ്റ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അത് ഒഴിവാക്കി. മുഖം മുഴുവനും സംരക്ഷണം നൽകുന്ന ഗുണനിലവാരമുള്ള ഹെൽമെറ്റ് ധരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button