മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കുറ്റിപ്പുറം പാലത്തിന് താഴെ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന അഞ്ചു ലാന്റ് മൈനുകള്‍ ആണ് ഇവിടെ നിന്നും കണ്ടെത്തിയത്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര് അജിത് കുമാര്‍ സ്ഥലത്തെത്തി. സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടക്കുന്നു. പരിസരത്ത് നിന്ന് സൈന്യത്തിന്റെതെന്ന് കരുതുന്ന തുണിസഞ്ചിയും, ചാക്കില്‍ കെട്ടിയ നിലയിലും പ്രദേശത്ത് പരന്ന് കിടക്കുന്ന നിലയിലുമായ അഞ്ച് ബോംബുകളാണ് കണ്ടെത്തിയത്.
സ്ഫോടനത്തിനുപയോഗിക്കുന്ന വസ്തുക്കളും സമീപത്തുണ്ടായിരുന്നു. ലഭിച്ച സ്ഫോടക വസ്തുക്കള്‍ മലപ്പുറം മേല്‍മുറിയിലെ എ.ആര്. ക്യാമ്ബിലേക്ക് മാറ്റി. പൊലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി.
Post Your Comments