KeralaLatest NewsNews

വെറും നിസാര കാര്യത്തിന് കൊല്ലത്ത് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി

ചാത്തന്നൂര്‍: വെറും നിസാര കാര്യത്തിന് കൊല്ലത്ത് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി. കൊല്ലം ചാത്തന്നൂരാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗ്യാസ് ഏജന്‍സിയില്‍ ബഹളം ഉണ്ടാക്കിയതിന്റെ പേരില്‍ യുവാവിനെ ഗ്യാസ് ഏജന്‍സിയിലെ പിക്കപ്പ് വാന്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നെടുമ്പന പള്ളിമണ്ണില്‍ ആകാശിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്.

ഗ്യാസ് ഏജന്‍സിയിലെത്തി ആകാശ് ബഹളം വച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ആകാശിനെ ഭികരമായി മര്‍ദ്ദിച്ച് ഓടിക്കുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. എന്നാല്‍ വീണ്ടും സ്ഥലത്തെത്തിയ ആകാശ് ഏജന്‍സിയുടെ ഗ്ലാസ് അടിച്ചു തകര്‍ത്തു എന്ന് ആരോപിച്ച് ഇവിടെ നിന്നും മടങ്ങിയ ആകാശിനെ വൈകീട്ട് റോഡില്‍ വാഹനത്തില്‍ പിന്‍തുടര്‍ന്ന് എത്തി ഇടിച്ച് വീഴ്ത്തുകയായിരുന്നു.

Read Also:കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തി

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗ്യാസ് ഏജന്‍സി ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പള്ളിമണ്‍ ജംഗ്ഷനില്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. പിക്കപ്പ് വാനിടിച്ച് കൊല്ലപ്പെട്ട പള്ളിമണ്‍ പനവൂര്‍ ചരുവിള വീട്ടില്‍ ആകാശിന്റെ (20) മൃതദേഹവുമായാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ രാത്രി ഏഴേ മുക്കാലോടെ മൃതദേഹം പള്ളിമണില്‍ എത്തിച്ചാണ് ഉപരോധം നടത്തിയത്. കൊല്ലപ്പെട്ട ആകാശിന്റെ കുടുംബത്തിന് 25 ലക്ഷം രൂപാ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും ഗ്യാസ് ഏജന്‍സി ഉടമയെ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യണമെന്നും കെ.പി.എം.എസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button