
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ക്കെതിരെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലം നികത്തിയെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം കലക്ടര്‍ തടഞ്ഞത് ചൂണ്ടിക്കാട്ടി മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.
നിലം നികത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കലക്ടര്‍ കമ്പനി അധികൃതരെ ഹിയറിംഗിന് വിളിച്ചിരുന്നെങ്കിലും തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലുള്ള ഭൂമിയിലെ നിലം നികത്തലുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് നോട്ടീസ് നല്‍കിയതെന്നും പുറംബണ്ടിലെ വിവാദ ഭൂമി കമ്പനിയുടേതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ ലേക്ക് പാലസ് റിസോര്‍ട്ടിനെതിരായ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments