പാരിസ്: വ്യാജ വാര്‍ത്തകളെ നിയമം മൂലം നേരിടാന്‍ മക്രോണ്‍ നടപടി ആരംഭിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവാണ് മക്രോണ്‍ നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും. രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ വ്യക്തികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയകളിലൂടെ കളവുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മക്രോണ്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പല വിവരങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് തന്നെ ബ്ലോക്ക് ചെയ്യാന്‍ ഫ്രഞ്ച് അധികാരികള്‍ക്ക് സാധിക്കും. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments