![trump](/wp-content/uploads/2017/07/trump-new-1.jpg)
വാഷിങ്ടണ്‍: ഫ്രഞ്ച് പ്രസിഡന്റ് നോക്കിനില്‍ക്കെ അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരഭംഗിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിങ്ങനെ. നിങ്ങള്‍ക്ക് നല്ല ഷെയ്പ്പ് ഉണ്ടല്ലോ എന്നാണ് ട്രംപ് ചോദിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ ഭാര്യ ബ്രിജിറ്റെ മാക്രോണിനോടാണ് ഇങ്ങനെ പറഞ്ഞത്.
പാരീസില്‍ നടന്ന സ്വീകരണച്ചടങ്ങിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ബ്രിജിറ്റയുടെ ശരീരവടിവിന് അഭിനന്ദിച്ചപ്പോള്‍ ഭാര്യ മെലാനിയ ട്രംപും സമീപമുണ്ടായിരുന്നു. ട്രംപിന്റെ പരാമര്‍ശത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഐറിഷ് പത്രപ്രവര്‍ത്തകയായ കത്രിയാന പെറിയെ ചിരിയുടെ പേരില്‍ ട്രംപ് അഭിനന്ദിച്ചതും .എം.എസ്.എന്‍.ബിയിലെ അവതാരക മികയെ ശാരീരികമായി അധിക്ഷേപിക്കുന്ന രീതിയില്‍ ട്വിറ്ററീലൂടെ അഭിപ്രായ പ്രകടനം നടത്തിയതും വന്‍ വിവാദമായിരുന്നു.
Post Your Comments