തിരുവനന്തപുരം: അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി വിജിലസന്‍സ്. വ്യാജ മേല്‍വിലാസമുപയോഗിച്ച് പുതുച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടി അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാല്‍ അമലയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്തായിരിക്കും ഇക്കാര്യം അറിയിക്കുക.
Read more: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യം തേടി അമലാ പോള്‍ ഹൈക്കോടതിയില്‍
അമലാ പോള്‍ പുതുച്ചേരിയിലെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ താമസിച്ചിരുന്നതായി രേഖയുണ്ടെന്ന് കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ യഥാര്‍ഥ താമസക്കാരനെ കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന നിലപാടിലാണ് അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് അമലാ പോളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Post Your Comments