![](/wp-content/uploads/2017/10/170702102706-donald-trump-1.jpg)
വാഷിങ്ടണ്‍: ഭീകരവാദത്തിനെ അനുകൂലിക്കുന്ന പാക്കിസ്ഥാനെതിരെ അടുത്ത 48 മണിക്കൂറുകള്‍ക്കുള്ളിൽ നടപടിയെടുക്കുമെന്ന് അമേരിക്ക. ഇനിയും വിഡ്ഡികളാക്കരുത് എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനു പിന്നാലെയാണ് അമേരിക്കന്‍ താക്കീത്. ഇരട്ടത്താപ്പ് നയം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ പറഞ്ഞു.
അമേരിക്ക നല്‍കിയ മൂവായിരം കോടി രൂപയുടെ സഹായത്തിനു പകരം പാക്കിസ്ഥാന്‍ തിരിച്ച് തന്നത് നുണയും ചതിയുമാണെന്ന ട്രംപിന്റെ ആരോപണത്തിന് തൊട്ടു പിന്നാലെയാണ് സാറയും നിക്കിയും വിശദീരണവുമായി രംഗത്തു വന്നത്.
Post Your Comments