ഡമാസ്കസ്: റഷ്യ വ്യോമാക്രമണത്തിൽ സിറിയൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലുമായി 28 സിവിലിയന്മാർക്കു ജീവഹാനി നേരിട്ടെന്നു റിപ്പോർട്ട്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിനു സമീപം കിഴക്കൻ ഗൂട്ടാ മേഖലയിലാണ് ആക്രമണം ഉണ്ടായതെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.
കിഴക്കൻ ഗൂട്ടായിലെ മിസ്റബാ പട്ടണത്തിൽ ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിൽ 19 പേരാണു മരിച്ചത്. സിറിയൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒന്പതു പേർ മരിച്ചു.മരിച്ചവരിൽ ഏഴുപേർ കുട്ടികളും 11 പേർ സ്ത്രീകളുമാണെന്ന് ഒബ്സർവേറ്ററി വ്യക്തമാക്കി.
Post Your Comments