Latest NewsKeralaNews

മക്കള്‍ ഉപേക്ഷിച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു; സംസ്‌കാര ചടങ്ങിനുള്ള പണം മകന്റെ പേരില്‍ ചെക്ക് നല്‍കി

പോരൂര്‍: വൃദ്ധ ദമ്പതികള്‍ മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കി. മരിച്ചത് ചെന്നൈയിലെ പോരൂര്‍ സ്വദേശികളായ മനോഹരന്‍ (62), ഭാര്യ ജീവ (56) എന്നിവരാണ്. ഇരുവരും സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. വിആര്‍എസ് എടുത്ത് ജോലിയില്‍ നിന്ന് വിരമിച്ചവരാണ്. ഈ ദമ്പതികള്‍ക്ക് 32 വയസുള്ള മകനും 29 വയസുള്ള മകളും ഉണ്ട്. രണ്ട് മക്കളും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നു.

read more: ഇതര സമുദായത്തിൽപ്പെട്ട യുവതിയെ പ്രണയവിവാഹം കഴിച്ചു; ഊരുവിലക്കു ഭയന്ന് നാടുവിട്ട ദമ്പതികള്‍ മകള്‍ക്കൊപ്പം ജീവനൊടുക്കി

ദമ്പതികള്‍ ബുധനാഴ്ച വൈകിട്ടാണ് ജീവനൊടുക്കിയത്. ഇരുവരും തീ കൊളുത്തി മരിക്കുകയായിരുന്നു. അയല്‍വാസികള്‍ ഇവരുടെ വീട്ടില്‍ നിന്ന് തീയുയരുന്നത് കണ്ടാണ് വിവരം അറിച്ചത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സ് അധികൃതരെത്തി വാതില്‍ തകര്‍ത്ത് പ്രവേശിച്ചപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.

read more: കോന്നിയില്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ; തലയണ കവര്‍ കൊണ്ട് മുഖം മറച്ച് വായില്‍ തുണി തിരുകി: മൃതദേഹം ആരിലും ഭീതിയുണര്‍ത്തുന്ന വിധത്തില്‍

പൂര്‍ണമായി കത്തിയ നിലയില്‍ മനോഹരന്റെ മൃതദേഹം കിടക്കയിലും ഭാര്യ ജീവയുടെ മൃതദേഹം ലിവിംഗ് റൂമിലുമാണ് കണ്ടെത്തിയത്. ദമ്പതികള്‍ മക്കള്‍ നോക്കാത്തതില്‍ മനോവിഷമത്തിലായിരുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മകന്റെ പേരില്‍ ശവസംസ്‌കാരത്തിനായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് എഴുതി വച്ചിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും ദഹിപ്പിക്കണമെന്നും എഴുതി വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button