ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആര്‍.എസ്.എസിന്റെ പങ്ക് വളരെ വലുതാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി കെ.ടി തോമസ്. ‘ഇന്ത്യക്കാര്‍ സുരക്ഷിതരായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ഈ രാജ്യത്ത് ഒരു ഭരണഘടനയുണ്ട്, ഇവിടെ ജനാധിപത്യമുണ്ട്, സൈന്യമുണ്ട്, നാലാമതായി ആര്‍.എസ്.എസും’- അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നത് ആര്‍.എസ്.എസാണെന്നും ഹിന്ദു എന്ന വാക്ക് സംസ്‌ക്കാരത്തെ സൂചിപ്പിക്കുന്നതാണെന്നും അതിനെ ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും ചേര്‍ത്തു വെക്കുന്നത് വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ആക്രമണം നേരിടുന്ന സമയങ്ങളില്‍ രാജ്യത്തേയും സമൂഹത്തേയും പ്രതിരോധിക്കാന്‍ കായിക പരിശീലനത്തിനാവുമെന്നും മതേതരം എന്ന വാക്ക് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ലെന്നും രാജ്യത്തെ ഓരോ വ്യക്തിയുടേയും അന്തസ്സ് സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments