ലഖ്‌നൗ: വിചിത്രമായ ഫത്വ പുറപ്പെടുവിച്ച് മുസ്ലിം സംഘടനയുടെ ഫത്വ. ബാങ്കുകള്‍ വഴിയുള്ള പണം ഹറാമാണെന്നാണ് ഇവരുടെ വിചിത്രമായ കണ്ടെത്തല്‍. ഇക്കാരണത്താല്‍ ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്നാണ് മുസ്ലീം സംഘടന ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നൗവിലെ ദാറുല്‍ ഉലും ആണ് ഫത്വ പുറപ്പെടുവിച്ചത്. ബാങ്ക് ജീവനക്കാര്‍ സമ്പാദിക്കുന്ന പണം ഹറാമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്വ. പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാമോ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായാണ് ദാറുല്‍ ഉലൂം ഫത്വ പുറപ്പെടുവിച്ചത്.
പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണെന്നാണ് ഇസ്ലാം മതവിശ്വാസികളുടെ നിലപാട്. ഇത് പ്രകാരമാണ് സംഘടന ഫത്വ പുറപ്പെടുവിച്ചത്. ഹറാമെന്നോ ഇസ്ലാം വിരുദ്ധമെന്നോ കരുതപ്പെടുന്ന ബിസിനസുകളില്‍ പണം നിക്ഷേപിക്കുന്നതും ശരി അത്ത് നിയമപ്രകാരം നിക്ഷിദ്ധമാണ്. മദ്യം, മയക്കുമരുന്ന്, യുദ്ധോപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ പണം നിക്ഷേപിക്കരുതന്നാണ് മതനിയമം.
ഇത് പ്രതിരോധിക്കുന്നതിന് ഇസ്ലാമിക് ബാങ്കിങ് ആണ് ഇസ്ലാം മതരാഷ്ട്രങ്ങള്‍ അനുവര്‍ത്തിച്ച് പോരുന്നത്. ഇസ്ലാം ഇതര രാജ്യങ്ങളിലും മതനിയമപ്രകാരമുള്ള ബാങ്കിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈന, യു.കെ, യുഎസ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ചില ബാങ്കുകളില്‍ ഇസ്ലാം മതവിശ്വാസത്തിന് അനുയോജ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ബാങ്കിങ് കൗണ്ടറുകള്‍ തന്നെയുണ്ട്.
Post Your Comments