Latest NewsNewsInternational

അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു ; ഫലിച്ചില്ലെങ്കില്‍ പണം തിരികെ കിട്ടും

അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടു പിടിച്ചതായി കമ്പനിയുടെ അവകാശവാദം. കണ്ണി​ന്റെ കാഴ്​ച പടലമായ റെറ്റിന നശിക്കുന്ന അന്ധത വരുത്തുന്ന അപൂർവ പാരമ്പര്യ രോഗം തടയുകയും കാഴ്ച ലഭിക്കുകയും ചെയ്യുന്ന മരുന്നാണ് ഇവർ കണ്ടുപിടിച്ചത്. പക്ഷേ അഞ്ചു കോടി രൂപയാണ് ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന്റെ വില. ഫിലാഡൽഫിയയിലെ സ്​പാർക്ക്​ തെറാപ്യൂട്ടിക്​സിന്റെ ലക്ഷ്വർന യാണ് സംഭവം.

രോഗിക്ക് ആദ്യ ഡോസ് കൊണ്ടു തന്നെ കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. ജീൻ തെറാപ്പി വഴിയാണ് പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ​ നിർമിച്ചത്​. 18 വയസിനു മുമ്പായി തന്നെ കാഴ്​ച നശിപ്പിക്കും. നിലവിൽ 1000ഒാളം രോഗികളാണ്​ ഉള്ളത്​.

നശിച്ച ജീനുകളെ പുനർനിർമിക്കുന്ന ലക്ഷ്വർന ജീൻ തെറാപ്പി വഴി നിർമിച്ച ആദ്യ അമേരിക്കൻ മരുന്നാണ്. രോഗം മാറിയില്ലെങ്കിൽ പണം തിരികെ കൊടുക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button