ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന കണക്കുകളാണ് അദ്ധ്യാപകരുടെ വാര്‍ഷിക കണക്കെടുപ്പിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പുറത്ത് വന്നത്. രാജ്യത്തെ അദ്ധ്യാപകരില്‍ 1,30,000 പേര്‍ വ്യാജമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
read more: ഇനി മദ്യം കഴിക്കണമെങ്കിലും ആധാര്‍കാര്‍ഡ് വേണം
1.4 മില്ല്യണ്‍ അദ്ധ്യാപകരാണ് ഇന്ത്യയില്‍ വിവിധ കലാലയങ്ങളിലും സര്‍വകലാശാലകളിലുമായി പഠിപ്പിക്കുന്നത്. നിരവധി പരാതികള്‍ വ്യാജ അദ്ധ്യാപകര്‍ വ്യാപകമാണെന്ന തരത്തിൽ ലഭിച്ചതിനെ തുടര്‍ന്നാണ് മാനവ വിഭവശേഷി മന്ത്രാലയം ആധാര്‍ തിരിച്ചറിയല്‍ നിര്‍ബന്ധമാക്കിയത്.
read more: വളം വാങ്ങാനും ആധാര്‍
കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി ഒഴുവുകളിലേക്ക് പുതിയ നിയമനം നടത്താതെ ഇല്ലാത്ത അദ്ധ്യാപകരുടെ കണക്ക് കാണിച്ച നിരവധി സ്ഥാപനങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ആധാര്‍ നിര്‍ബന്ധമാക്കിയതോടെ അദ്ധ്യാപരുടെ എണ്ണത്തില്‍ 10 ശതമാനം കുറവാണ് ഉണ്ടായതെന്ന് അധികൃതര്‍ പറയുന്നത്.
read more: ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വിവരങ്ങള്‍ വേണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കമ്പനി
മാത്രമല്ല ആധാര്‍ നിര്‍ബന്ധമാക്കിയതോടെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തിലുളള വലിയ അന്തരം പുറത്ത് കൊണ്ടുവരാനും സാധിച്ചു. 1:21 ആണ് നിലവില്‍ ഉപരിപഠന മേഖലകളില്‍ വിദ്യാര്‍തഥി അദ്ധ്യാപക അനുപാതം. നിലവില്‍ ഉളളതിനേക്കാള്‍ അധാര്‍ നിര്‍ബന്ധമാക്കിയതിന് ശേഷമുളള കണക്കുകള്‍ മോശമാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments