ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വിവരങ്ങള്‍ വേണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കമ്പനി നേരിട്ട് രംഗത്ത് എത്തി. ഫെയ്സ്ബുക്കില്‍ പുതിയ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത കമ്പനി നിഷേധിച്ചു. ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കളില്‍ നിന്നും കമ്പനി ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. ഇന്ത്യയിലെ വളരെ ചെറിയ വിഭാഗം ഉപയോക്താക്കളില്‍ കമ്പനി പരീക്ഷണം നടത്തിയിരുന്നു.
ആധാറിലെ പേര് ചോദിച്ചതായിരുന്നു ഈ പരീക്ഷണം. ഇതു തുടരാന്‍ കമ്പനിക്കു പദ്ധതിയില്ലെന്നു ഫെയ്സ്ബുക്ക് ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കി. യഥാര്‍ത്ഥ പേര് തന്നെ ഉപയോക്താക്കള്‍ നല്‍കനാണ് ആധറാറിലെ പേര് തന്നെ ചോദിച്ചത്. ഇതിനെ തുടര്‍ന്നാണ് ആധാറുമായി ബന്ധിപ്പിക്കുന്ന ഫെയ്സ്ബുക്കിന്റെ പുതിയ അക്കൗണ്ട് വെരിഫിക്കേഷന് ഫീച്ചറിന്റെ പരീക്ഷണമാണ് എന്ന വാര്‍ത്ത വന്നത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ കമ്പനി വ്യക്തത വരുത്തിയത്.
Post Your Comments