Latest NewsKeralaNews

ആര്‍.എസ്.എസിനെ തെറ്റിദ്ധരിയ്‌ക്കേണ്ടതില്ല : രാഷ്ട്രം സുരക്ഷിതമായി നിലനില്‍ക്കുന്നതിന്റെ ഒരു കാരണം ആര്‍എസ്എസ്; ജസ്റ്റീസ് കെടി തോമസ്

 

കോട്ടയം : രാഷ്ട്രം സുരക്ഷിതമായി നിലനില്‍ക്കുന്നതിന്റെ ഒരു കാരണം ആര്‍എസ്എസ് ആണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ ജസ്റ്റിസ് കെടി തോമസ് പറഞ്ഞി. ആര്‍എസ്എസിന് പുറമെ ഭരണഘടന, ജനാധിപത്യം, സൈന്യം എന്നിവയാണ് ഈ ചുമതല വഹിക്കുന്ന മറ്റു ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയത്ത് നടന്ന ആര്‍ എസ് എസിന്റെ ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമ്മേളനത്തിലായിരുന്നു കെടി തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അടിയന്തിരവസ്ഥ കാലത്ത് ആര്‍എസ്എസ് ശക്തമായി പോരാടിയതുകൊണ്ടാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്ക്ക് അത് പിന്‍വലിക്കേണ്ടി വന്നത്. ഇപ്പോഴും ആര്‍എസ്എസിന്റെ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് രാഷ്ട്രം സുരക്ഷിതമായിരിക്കുന്നതെന്നും കെടി തോമസ് വ്യക്തമാക്കി.

ആര്‍എസ്എസിനെ രാജ്യവ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ആര്‍ എസ് എസിന്റെ ശാഖകളെ കുറിച്ച് വിവിധതരത്തിലുള്ള അഭ്യൂഹങ്ങളാണ് നടത്തുന്നത് എന്നാല്‍ ശാഖകളില്‍ നടക്കുന്നത് കായിക പരിശീലനം മാത്രമാണ്. യോഗ, പദവിന്യാസം, നിയുദ്ധ, ദണ്ഡ എന്നിവ സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് പരിശീലിപ്പിക്കുന്നത്. ഇതിനെയാണ് ആളുകള്‍ തെറ്റിദ്ധരിക്കുന്നതെന്നും കെ.ടി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button