
കൊച്ചി: മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച് ഇയാള്‍ തന്നെ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും യുവതി പരാതി നല്‍കുകയായിരുന്നു. തുടർന്ന് എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന ജിന്സന് എന്ന ഇരുപത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. അതേസമയം ജിന്സന് മനോരോഗിയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാള്‍ മനോദൗര്‍ബല്യത്തിനു ചികിത്സ നടത്തുന്നതിന്റെ രേഖകള്‍ ബന്ധുക്കള്‍ പൊലീസില്‍ ഹാജരാക്കി. ഇതിനെ തുടർന്ന് യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു.
പ്രതീകാത്മക ചിത്രം :
Post Your Comments