KeralaLatest NewsNews

ശബരിമലയില്‍ കമ്മ്യൂണിസ്റ്റ് പതാക ഉയര്‍ത്തിയവര്‍ കുടുങ്ങും

പമ്പ•ശബരിമല സന്നിധാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി. പത്തനംതിട്ട ആറന്മുള നാല്‍ക്കാലിക്കല്‍ കാവുംകോട്ട് പി.സുരേഷ് കുമാര്‍ ആണ് പമ്പ പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1988 ലെ മതകാര്യ സ്ഥാപന ദുരുപയോഗം തടയല്‍ നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരികക്കണം എന്നാണ് പരാതിയിലെ ആവശ്യം.

LinkRead Also: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നു: കടകം പള്ളി

കേരളത്തിലങ്ങോളമിങ്ങോളം ഹിന്ദു ആരാധാനാലയങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഉപസംഘടനകളുടെയും പതാക ഉയര്‍ത്തി പ്രശ്നങ്ങളുണ്ടാക്കുവാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗൂഡാലോചനയുടെ ശ്രമമായിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് പരാതിക്കാരന്‍ പരാതിയില്‍ ആരോപിക്കുന്നു.

Read Also: ശബരിമല ക്ഷേത്രത്തിന് പഴയ പേര് തന്നെ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

suresh
പി.സുരേഷ് കുമാര്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം നിയമത്തിന്റെ നഗ്നമായ ലംഘനവും ശിക്ഷാര്‍ഹവുമായ കുറ്റമാണ്. അതറിഞ്ഞു കൊണ്ട് തന്നെയാണ് ആളുകള്‍ സംഘം ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തി ചെയ്തത്. ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക ഉയര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ സംഭവം പോലീസില്‍ അറിയിക്കല്‍ ക്ഷേത്ര അധികൃതര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഈ സംഭവം മറച്ചുവച്ചത്തിലൂടെ അധികാരികളും നിയമലംഘനം നടത്തിയിട്ടുള്ളതാണ്. അതിനാല്‍ മതകാര്യ സ്ഥാപന ദുരുപയോഗം തടയല്‍ നിയമപ്രകാരം കുറ്റവാളികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും സംഭവം മരച്ചുവച്ച ക്ഷേത്ര അധികരികല്‍ക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും സുരേഷ് കുമാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button